Saturday, May 4, 2024
spot_img

ഇസ്രയേൽ എംബസി പരിസരത്ത് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ച് എംബസി വക്താവ് !പോലീസ് പരിശോധന തുടരുന്നു

ദില്ലിയിലെ ചാണക്യപുരിയിലുള്ള ഇസ്രയേൽ എംബസി പരിസരത്ത് സ്ഫോടനം നടന്നതായി എംബസി വക്താവ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം 5.10 ഓടെയാണ് സ്ഫോടനശബ്ദം കേട്ടതെന്നാണ് വക്താവ് അറിയിച്ചിരിക്കുന്നത്. ദില്ലി പോലീസും സുരക്ഷാ സംഘവും ഇപ്പോഴും സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്. നിലവിൽ ഇതുവരെ സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം പറഞ്ഞു.

സമീപവാസികളും സ്‌ഫോടനശബ്ദം കേട്ടതായാണ് വിവരം.ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles