Sunday, April 28, 2024
spot_img

ശരണ മന്ത്രങ്ങളാൽ മുഖരിതമായി ശബരിമല ! തങ്കഅങ്കി സന്നിധാനത്തെത്തി; മണ്ഡലപൂജ നാളെ

ശബരിമല: ശരണ മന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര എത്തി ചേർന്നു. നാളെയാണ് മണ്ഡല പൂജ നടക്കുക. ശരണം വിളികളുമായി ആയിരക്കണക്കിനു ഭക്തരാണ് തങ്കഅങ്കി ചാര്‍ത്തിയ ദീപാരാധന തൊഴാന്‍ സന്നിധാനത്തെത്തിയത്.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27- ന് വൈകുന്നേരം 11 മണിക്ക് ശബരിമല നട അടക്കും.

തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- വൈകുന്നേരം വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് അടുത്തമാസം13- നു വൈകുന്നേരം പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. 15-നാണ് മകരവിളക്ക്. അന്നു പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.

15, 16, 17, 18, 19 തീയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19- നാണ് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കുക. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു ദര്‍ശനം. തുടര്‍ന്നു നട അടയ്ക്കും.

Related Articles

Latest Articles