Monday, October 12, 2026

അട്ടപ്പാടിയിൽ കാണാതായ കർഷകനെ
കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ കർഷകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുംകുണ്ട് സ്വദേശി നഞ്ചനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാറവളവിന് സമീപത്തെ കൃഷിയിടത്തിൽ വാഴയ്‌ക്ക് വെള്ളം നനയ്‌ക്കാൻ പോയ നഞ്ചനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.തിങ്കളാഴ്ച രാവിലെയോടെയായിരുന്നു നഞ്ചന്റെ മൃതദേഹം കണ്ടത്.

രാവിലെ തൊട്ടടുത്ത കൃഷിയിടത്തിൽ ഉള്ളയാളാണ് നഞ്ചനെ മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം ബന്ധുക്കളെയും, പോലീസിനെയും അറിയിക്കുകയായിരുന്നു.

Related Articles

Latest Articles