Saturday, May 4, 2024
spot_img

തീരസംരക്ഷണ സേനയ്‌ക്കായി നിർമ്മിച്ച ആദ്യ ജെട്ടി കൊച്ചിയിൽ; തീരസംരക്ഷണ സേനാ ഡയറക്ടർ ജനറൽ വി.എസ് പഠാനി ഉദ്‌ഘാടനം ചെയ്തു

കൊച്ചി: തീര സംരക്ഷണ സേനയ്‌ക്ക് കൊച്ചിയിൽ ആദ്യ ജെട്ടി. തീരസംരക്ഷണ സേനാ ഡയറക്ടർ ജനറൽ വി.എസ് പഠാനിയയാണ് ജെട്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. തീരസംരക്ഷണത്തിന് കൂടുതൽ കരുത്തേകാനായിട്ടാണ് മികച്ച സംവിധാനങ്ങളോട് കൂടി പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. പുതിയ ജെട്ടി ആരംഭിച്ചതിലൂടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ കൊച്ചി തീരത്ത് കപ്പലുകളും ബോട്ടുകളും നിർത്തിയിടാൻ തീരസംരക്ഷണ സേനയ്‌ക്ക് സംവിധാനം ഇല്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നാവികസേനയുടെയും മറ്റും തുറമുഖങ്ങളെയാണ് ഇവർ ആശ്രയിച്ചിരുന്നത്.

അതേസമയം തീര സുരക്ഷ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് മട്ടാഞ്ചേരിയിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പുതിയ ജെട്ടി നിർമ്മിച്ചത്. ഇന്ധനവിതരണം, ക്രെയിൻ, ശുദ്ധജലം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 2018 ൽ തുടങ്ങിയ നിർമ്മാണം കഴിഞ്ഞ മാർച്ചിലാണ് പൂർത്തിയാക്കിയത്. മാത്രമല്ല മിലിട്ടറി എൻജിനീയറിംഗ് സർവ്വീസിനായിരുന്നു നിർമ്മാണ ചുമതല. 220 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ജെട്ടിയുടെ ഇരുവശത്തുമായി കപ്പലുകളും ബോട്ടുകളും നിർത്തിയിടാം.

Related Articles

Latest Articles