Wednesday, October 21, 2026

കാത്തിരിപ്പിന് വിരാമം: വിജയ്‌യുടെ “ദളപതി 65” ന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും; ആഹ്ലാദത്തിമർപ്പിൽ ആരാധകർ

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് ദളപതി വിജയ്. സിനിമാലോകത്തിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ വലിയ ആരാധകരാണെന്ന് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും ദളപതിക്കുള്ള ആരാധക പിന്തുണ ഏറെയാണ്. വിജയ്‌യുടെ ഓരോ ചിത്രങ്ങളും ഉത്സവമായാണ് പ്രേക്ഷകർ വരവേൽക്കാറുള്ളത്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ദളപതി 65”. എന്നാൽ ഇപ്പോൾ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ദളപതി 65ന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സാണ് വിവരം പങ്കുവെച്ചത്. നാളെ വൈകിട്ട് ആറ് മണിക്കാണ് ഫസ്റ്റ് ലുക്ക് പുറത്തുവിടുക. അതേസമയം താരത്തിന്റെ 65ാം ചിത്രമായതിനാലാണ് ദളപതി 65 എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദളപതി 65ന്റെ ചിത്രീകരണം ഏപ്രിൽ ആദ്യവാരം ആണ് ആരംഭിച്ചത്.

സൂപ്പർ താരം പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. ദളപതി 65′ എങ്ങനെയുള്ള ചിത്രമായിരിക്കുമെന്നതിൽ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ലെങ്കിലും ചിത്രം ഒരു ഫണ്‍-എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രിയ ഗായകൻ അനിരുദ്ധാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles