Sunday, June 2, 2024
spot_img

പ്രശസ്ത ഗായിക തപു മിശ്ര അന്തരിച്ചു : ഓർമ്മയാകുന്നത് രാജ്യത്തെ ശ്രദ്ധേയായ ഗായിക

ഭുവനേശ്വര്‍: പ്രശസ്ത ഒഡീഷ ഗായിക തപു മിശ്ര അന്തരിച്ചു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് നാളുകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 36 വയസായിരുന്നു. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇത്രനാൾ ജീവന്‍ നിലനിര്‍ത്തിയത്. ശ്വാസകോശത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചതാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തപു മിശ്രയുടെ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ഒഡിയ സിനിമ പ്രവര്‍ത്തകരും ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ അതിനിടെ വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തിയിലേക്ക് കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. തപുവിന്റെ അച്ഛന്‍ കോവിഡ് ബാധിച്ച് മെയ് 10ന് മരിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles