Saturday, May 4, 2024
spot_img

‘കോവിഡ് പ്രതിസന്ധിയിലും പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവർക്ക്,80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി’; പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനയോ ആകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതല്‍ ചിന്തിച്ചതെന്ന് മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല കോവിഡ് വൈറസിനെതിരെ പോരാടാന്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും, കൈകള്‍ വൃത്തിയാക്കുന്നതും തുടരണം എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയം പ്രതിരോധമാണ് ആദ്യം സ്വീകരിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഈ മേഖലകളിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവ കാലങ്ങളിലടക്കം ഇവരില്‍ നിന്നും കരകൗശല വസ്തുക്കള്‍ വാങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം മധ്യപ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യാ ഗവണ്‍മെന്റും മുഴുവന്‍ രാജ്യവും മധ്യപ്രദേശിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles