Sunday, May 5, 2024
spot_img

ശ്വാസമടക്കിപ്പിടിച്ച് കണ്ടുപോവുന്ന പ്രകടനം: ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: നീരജ് ചോപ്രയെ പ്രശംസിച്ച് സൂപ്പർ താരങ്ങൾ

ടോക്കിയോ ഒളിംപിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ അത്‌ലറ്റിക്സ് താരം നീരജ് ചോപ്ര. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്. എന്നാൽ ഇപ്പോൾ ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത അത്ലറ്റിക്സ് മെഡൽ നേട്ടവും രണ്ടാം സ്വർണമെഡൽ നേട്ടവും സ്വന്തമാക്കാൻ നീരജിന് കഴിഞ്ഞു. ഒപ്പം ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ഒളിംപിക്ലായി ടോക്യോ ഒളിംപിക്സ് മാറുകയും ചെയ്തു.

നീരജ് ചോപ്രയ്ക്ക് പുറമെ മറ്റൊരു ഇന്ത്യൻ താരവും ശനിയാഴ്ച ഒളിംപിക്സിൽ മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. ഗുസ്തിയിൽ ബജ്‌രംഗ് പൂനിയയാണ് വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമ രംഗത്തുള്ളവരും നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിനും ബജ്‌രംഗിന്റെ വെങ്കല നേട്ടത്തിനും അഭിനന്ദിക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും അടക്കം പ്രമുഖ താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നീരജിനും ബജ്‌രംഗിനും പ്രശംസയറിയിച്ചു.

“ടോക്കിയോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു”.

“ശ്വാസമടക്കിപ്പിടിച്ച് കണ്ടുപോവുന്ന മികച്ച പ്രകടനം. വെങ്കല മെഡലിന് ബജ്‌രംഗ് പൂനിയക്ക് അഭിനന്ദനങ്ങൾ, അങ്ങനെ ഇന്ത്യയ്ക്ക് ആറാം മെഡൽ ലഭിച്ചു,” എന്നാണ് ബജ്‌രംഗ് പൂനിയയുടെ വെങ്കല മെഡൽ നേട്ടത്തെ പ്രശംസിച്ച് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മലയാള സിനിമയിലെ ജയറാം, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ആസിഫ് അലി, നിവിൻ പോളി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധി താരങ്ങളും നീരജിന്റെ സുവർണ നേട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ചെത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles