Monday, April 29, 2024
spot_img

കേരളത്തിൽ ആദ്യമായി ക്യാൻസർ രോഗികൾക്കായി കാണിക്കവഞ്ചി സ്ഥാപിച്ച ക്ഷേത്രം;അറിയാം വിശേഷങ്ങൾ

തങ്ങൾ ആരാധിക്കുന്ന ഈശ്വനുള്ള സമർപ്പണം എന്ന നിലയിലാണ് ആരാധനാലയങ്ങളിലെ കാണിക്ക വഞ്ചികളിൽ നാം പണം നിക്ഷേപിക്കുന്നത്. .എന്നാൽ കാണിക്കയായി ലഭിക്കുന്ന പണം കഷ്ടത അനുഭവിക്കുന്ന ക്യാൻസർ രോഗികൾക്കു വേണ്ടി നൽകുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രമാണ് ക്ഷേത്ര കാര്യങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃക കാട്ടി മുന്നേറുന്നത്.

സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായിട്ടാണ് ക്ഷേത്ര ട്രസ്റ്റിൻ്റെ വകയായി ഈ കാണിക്കവഞ്ചി സ്ഥാപിച്ചിരിക്കുന്നത്. ഉത്സവ ദിവസങ്ങളിൽ കേരളത്തിലെ, പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലകളിലെ ക്ഷേത്രങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കു വേണ്ടി അന്നദാനം ഒരുക്കാറുണ്ട്. അവിടെയും വ്യത്യസ്തമായ വഴിയിലൂടെയാണ് തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൻ്റെ സഞ്ചാരം.

Related Articles

Latest Articles