Monday, October 26, 2026

‘ഭാരതവുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്’; പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് മറുപടി നൽകി നരേന്ദ്ര മോദി

 

ദില്ലി: ഭാരതവുമായി നല്ല ബന്ധം സൃഷ്ടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് പുതിയ പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഷെഹ്ബാസ് ഷെരീഫിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍പക്കബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന ആശംസാ സന്ദേശമാണ് അദ്ദേഹം പാക് പ്രധാനമന്ത്രിക്ക് കൈമാറിയത്. ‘ഇരുരാജ്യങ്ങളും തമ്മില്‍ സ്വാഭാവിക രീതിയിലുള്ള അയല്‍പക്കബന്ധമാണ് ആദ്യം തിരികെ വരേണ്ടത്. അത് മേഖലയ്ക്കൊട്ടാകെ ഏറെ ഗുണം ചെയ്യും’- പ്രധാനമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.

കൂടാതെ ഭീകരതയെ തുടച്ചുനീക്കി ജനക്ഷേമകരമായ ഭരണം നടക്കുമെന്ന പ്രതീക്ഷയും കത്തിലൂടെ നരേന്ദ്ര മോദി പങ്കുവെച്ചു. അതേസമയം പാകിസ്ഥാനിലെ ഇമ്രാന്‍ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലേറിയ ഷെഹ്ബാസ് ഷെരീഫിന് ആശംസകളറിയിച്ചുകൊണ്ടുള്ള കത്തിലാണ് ഇരുരാജ്യങ്ങളുടേയും ബന്ധം സ്വാഭാവിക രീതിയില്‍ ബലപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്.

എന്നാൽ നരേന്ദ്രമോദിയെ സമാധാന ചർച്ചയ്‌ക്ക് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ക്ഷണിച്ചു. അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി അയച്ച സന്ദേശത്തിനുള്ള മറുപടിയായാണ് ഷഹ്ബാസ് ഷെരീഫ് ഭാരതത്തെ ചർച്ചയ്‌ക്ക് ക്ഷണിച്ച് കത്തയച്ചത്. കൂടാതെ ഇരുരാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും വളർത്തണമെന്നും കശ്മീർ വിഷയത്തിൽ സമവായത്തിലെത്തണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.

Related Articles

Latest Articles