Thursday, May 16, 2024
spot_img

മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് അഭയാർത്ഥികളുടെ ഒഴുക്ക്, ഒരാഴ്ചയ്ക്കിടെ നടന്നത് പതിനായിരത്തോളം പേർ

മെക്സികോ- മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് കടക്കുന്ന അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നു. ഡിസംബറിൽ യുഎസിൻ്റെ തെക്കൻ അതിർത്തിയിൽ നിന്ന് ഏഴ് ദിവസത്തിൽ ശരാശരി 9,600 കുടിയേറ്റക്കാർ അതിർത്തി കടന്നതായി സിഎൻഎൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്.

ഡിസംബറിൽ മാറ്റമോറോസ് പ്രവശ്യയിലെ റിയോ ഗ്രാൻഡെയിൽ നദിയിൽ മൂന്ന് കുടിയേറ്റക്കാർ മുങ്ങിമരിച്ചിരുന്നു, എന്നാൽ അപകടങ്ങൾക്കിടയിലും കുടിയേറ്റക്കാർ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നുണ്ട്. മെയ് മുതൽ, യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി 4,45,000 കുടിയേറ്റക്കാരെ നാടുകടത്തുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട് – അവരിൽ ഭൂരിഭാഗവും യുഎസിൻ്റെ തെക്കൻ അതിർത്തി കടന്നതായി ഏജൻസി അറിയിച്ചു.

കുടിയേറ്റം ചെറുക്കാൻ ഫെഡറൽ ഗവൺമെൻ്റ് ഒന്നിലധികം സംസ്ഥാനങ്ങളിലെ പ്രവേശന തുറമുഖങ്ങൾ അടച്ചു, ബൈഡൻ ഭരണകൂടം ഈഗിൾ പാസിലും എൽ പാസോയിലും ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചെങ്കിലും സേവനങ്ങൾ പിന്നീട് പുനരാരംഭിച്ചു.

Related Articles

Latest Articles