Sunday, September 20, 2026

ആ കലാലയ ഓർമ്മകൾക്ക് ആയിരം പൂക്കാലങ്ങളുടെ സുഗന്ധം ! കൊല്ലം എസ്എൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ; ‘പ്രിയ പരിചിത നേരങ്ങൾ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു

കൊല്ലം എസ്എൻ കോളേജ് അലുമ്നി യുഎഇ ചാപ്റ്റർ പുറത്തിറക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരമായ ‘പ്രിയ പരിചിത നേരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ഐക്യാ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (UNEP) ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവനുമായ ഡോക്ടർ മുരളി തുമ്മാരുകുടി നിർവഹിച്ചു. ചടങ്ങിൽ എഡിറ്റർമാരായ റസ്‌ല അംനാദ്, ഷിബു ആർ ജി പുസ്‌തകം ഏറ്റുവാങ്ങി.

അക്കാഫ് അസോസിയേഷനും ഹരിതം ബുക്ക്‌സും സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അക്കാഫ് അസോസിയേഷന്റെ 10 മെമ്പർ കോളേജുകളുടെ പുസ്‌തകം പ്രകാശനമാണ് ചടങ്ങിൽ നടന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ്‌ പോൾ ടി ജോസഫ്, സെക്രട്ടറി ദീപു A S,ശ്രീനാരായണ കോളേജ് അലുംനി സെക്രട്ടറി അനൂപ് ബാബുദേവൻ, ജോയിന്റ് ട്രഷറർ കമൽ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles