പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് ഒരുങ്ങി കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍.സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലേക്ക് തിരിക്കുകയാണ്.സമാന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.തിരുവനന്തപുരത്ത് എ ഐ ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിലാണ് സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നത്. കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാനാകില്ലെന്നും കെപിസിസി നടപടികളില്‍ തൃപ്തിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം കേന്ദ്ര അനുമതി ഇല്ലാതെ വിദേശത്തുനിന്ന് പണപ്പിരിവ് നടത്തിയതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം.പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുക.2018ലെ പ്രളയശേഷം വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിക്കുകയും പറവൂര്‍ മണ്ഡലത്തില്‍ പുനര്‍ജനി എന്നപേരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു.എന്നാൽ കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ് സതീശൻ പണപ്പിരിവ് നടത്തിയതെന്നും ഇത് ചട്ടലംഘനമാണെന്നുമായിരുന്നു സതീശനെതിരെയുള്ള പരാതി.ചാലക്കുടിയിലെ കാതികൂടം ആക്ഷന്‍ കൗണ്‍സിലാണ് പരാതി നല്‍കിയത്.

