Sunday, May 5, 2024
spot_img

ഹാരിസ് കൊലപാതകം ;കേസ് സിബിഐ അന്വേഷണത്തിന് വിട്ട് ഹൈക്കോടതി

കൊച്ചി:അബുദാബിയിലെ വ്യവസായി ഹാരിസ് തത്തമ്മപ്പറമ്പിൽ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. 2020ൽ നടന്ന മരണം കൊലപാതകമാണെന്നായിരുന്നു 2022 ഏപ്രിൽ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് പ്രതികളുടെ വെളിപ്പെടുത്തൽ.

മകന്റെ മരണത്തിലെ മുഴുവൻ വസ്തുതകളും പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അമ്മ, ടി.പി.സാറാബി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ആത്മഹത്യ എന്ന് അബുദാബി പൊലീസ് എഴുതിത്തള്ളിയ കേസ് പ്രതികളായ യുവാക്കളുടെ വെളിപ്പെടുത്തലോടെയാണ് സജീവമായത്.

Related Articles

Latest Articles