കൊച്ചി:ബ്രഹ്മപുരത്തെ വിഴുങ്ങിയ മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക.മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടും കോടതി ഇന്ന് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം കോറം തികഞ്ഞില്ലെന്ന ന്യായീകരണത്തെ തുടർന്ന് കൊച്ചി മെയർക്കെതിരായ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുത്തില്ല.കൊച്ചി മേയര്‍ എം. അനില്‍ കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് ചർച്ചയ്ക്ക് എടുക്കാതിരുന്നത്.8 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് അവിശ്വാസപ്രമേയം പാസാക്കാൻ കോർപ്പറേഷനിൽ എത്തിയത്.

