Monday, May 13, 2024
spot_img

അറബ് ലോകം കാത്തിരുന്ന ചരിത്ര നിമിഷം പിറന്നു; കുതിച്ചുയർന്ന് സുൽത്താൻ അൽ നിയാദി,

ദുബൈ:അറബ് ലോകം കാത്തിരുന്ന ചരിത്ര നിമിഷം പിറന്നു.സുൽത്താൻ അൽ നിയാദി എന്ന യു.എ.ഇ ബഹിരാകാശ യാത്രികൻ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്ന് സ്പേസ് എക്‌സ് റോക്കറ്റിൽ ചരിത്രത്തിലേക്ക്​ പറന്നുയർന്നു.ആദ്യമായിട്ടാണ് ഒരു അറബ്​ രാഷ്​​ട്രപ്രതിനിധി ദീർഘകാല ബഹിരാകാശ യാത്രക്ക്​ പുറപ്പെടുന്നത്.പ്രദേശിക സമയം പുലർച്ചെ 12.34നാണ്​ (യു.എ.ഇ സമയം രാവിലെ 9.34) ഫാൽക്കൺ 9 റോക്കറ്റ്​ നിയാദി അടക്കം നാലുപേരുമായി വിക്ഷേപിച്ചത്​. തിങ്കളാഴ്ച സാങ്കേതിക തകരാർ കാരണമായി അവസാന നിമിഷം വിക്ഷേപണം മാറ്റിയിരുന്നു.

നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് അൽ നിയാദിക്ക്​ ഒപ്പമുള്ളത്​. അന്താരാഷ്​ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും. ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ്​ നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്​.

Related Articles

Latest Articles