Friday, May 10, 2024
spot_img

‘പുഴ മുതൽ പുഴ വരെ’ ; വ്യാപകമായി നശിപ്പിച്ച് ചിത്രത്തിന്റെ പോസ്റ്റർ , കീറിക്കളയുന്നവരെ വ്യക്തമായി അറിയാമെന്ന് സംവിധായകൻ രാമസിംഹൻ

രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമായ ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് വ്യാപകമായി ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിച്ചത്.ഇതിനെതിരെ സംവിധായകൻ രാമസിംഹൻ രംഗത്ത് വന്നിരിക്കുകയാണ്. കീറിക്കളഞ്ഞ പോസ്റ്ററുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അസഹിഷ്ണുതയുടെ പ്രതികരണം എന്നാണ് സംവിധായകൻ പ്രതികരിച്ചിരിക്കുന്നത്.പോസ്റ്ററുകൾ നശിപ്പിക്കുന്നതിന് പിന്നിൽ ഒരു ഫിലിം കമ്പനിയാണെന്ന് രാമസിംഹൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‘പലയിടത്തും സിനിമയുടെ പോസ്റ്റർ വ്യാപകമായി കീറി കളയുന്നുണ്ടെന്നും പോസ്റ്റർ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്പു തന്നെ ചിലർ അത് കീറി കളയുന്നുവെന്നും എറണാകുളത്ത് പോസ്റ്റർ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങൾക്ക് വ്യക്തമായി അറിയാമെന്നും ഈ അവസാന നിമിഷത്തിൽ അത് തുറന്നു പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത് എന്നും മേലിൽ ഇത് ആവർത്തിക്കരുത് എന്നും ആവർത്തിച്ചാൽ ഞങ്ങൾ നിയമ നടപടികൾ സ്വീകരിക്കുമെന്നും രാമസിംഹൻ ഫേയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

Related Articles

Latest Articles