Wednesday, May 1, 2024
spot_img

സർവ്വം മെസ്സി മയം !!!
ഖത്തറിൽ മെസ്സി താമസിച്ച ഹോസ്റ്റൽമുറി ഇനി മുതൽ മ്യൂസിയം

ഖത്തർ : ഫിഫ ലോകകപ്പ് സമയത്ത് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്യൂറോയും താമസിച്ച ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ബി 201-ാം നമ്പര്‍ മുറി താമസിച്ച മുറി മ്യൂസിയമാക്കി മാറ്റുന്നു.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസ്സിക്കും അര്‍ജന്റീന താരങ്ങള്‍ക്കും താമസം ഒരുക്കിയിരുന്നത്. മുറി ഇനി മറ്റാര്‍ക്കും താമസത്തിന് നല്‍കില്ലെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ ഹിത്മി അല്‍ ഹിത്മി , അല്‍ ഷാര്‍ഖ് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

മുറിയില്‍ മെസ്സി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അര്‍ജന്റീന ടീമിന്റെ താമസത്തിനായി യൂണിവേഴ്‌സിറ്റി ഈ ഹോസ്റ്റലിൽ താരങ്ങളുടെ ചിത്രങ്ങളും മറ്റും പതിപ്പിച്ച് അര്‍ജന്റീനയുടെ പതാകയടക്കം പ്രദര്‍ശിപ്പിച്ചിരുന്നു.

Related Articles

Latest Articles