Sunday, May 19, 2024
spot_img

പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ്; അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊച്ചി:കൊച്ചിയിൽ ഭീതി പടർത്തിയ,പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോലീസ്. ഭർത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകൾ. വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൽ സ്വദേശികളെന്ന് പോലീസ് കണ്ടെത്തി.

കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഒന്നരവർഷമായി ഇളംകുളത്തെ വാടകവീട്ടിലായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും താമസം. ലക്ഷമിയെന്നാണ് യുവതിയുടെ പേര്. രാം ബഹദൂർ എന്നാണ് ഭർത്താവ് നൽകിയ പേര്. അധികമാരോടും ബന്ധമില്ലാതിരുന്ന ദമ്പതികൾ സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയോട് പറഞ്ഞത്. എന്നാൽ ഉടമയ്ക്ക് നൽകിയ രേഖയിലെ മേൽവിലാസത്തിൽ അവ്യക്തതകൾ ഏറെയുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ലാൽ ബഹദൂറിന്‍റെ ഫോൺ സ്വിച്ച്ഡ് ഓഫാണ് എന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തിയ ഇയാൾ നഗരം വിട്ടതായാണ് പോലീസിന്‍റെ നിഗമനം. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്. നഗരത്തിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിൽ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു രാം ബഹദൂറിന്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് കവറ് കൊണ്ടും കബിളി പുതപ്പ് കൊണ്ടും പൊതിഞ്ഞ് കെട്ടി അഴുകിയ നിലയിലാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.

Related Articles

Latest Articles