Sunday, May 19, 2024
spot_img

വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താൻ ശ്രമം;യാത്രക്കാർ പിടിയിൽ

ചെന്നൈ : വിമാനത്താവളത്തിലൂടെ അഞ്ച് വിദേശ മൃഗങ്ങളെ കടത്താൻ ശ്രമിച്ചവരെ ചെന്നൈ കസ്റ്റംസ് പിടികൂടി.ലഗേജിലൂടെ ബാങ്കോക്കിൽ നിന്നാണ് ഇവർ മൃഗങ്ങളെ എത്തിച്ചത്. പിടികൂടിയ മൃഗങ്ങളെ ഉദ്യോഗസ്ഥർ തായ്ലൻഡിലേക്ക് തിരിച്ചയച്ചു.

കുള്ളൻ മംഗൂസ്, കോമൺ സ്‌പോട്ടഡ് കസ്‌കസ് എന്നീ മൃഗങ്ങളെയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്.അംഗോള, വടക്കൻ നമീബിയ, ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാൽ, സാംബിയ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഒരു മംഗൂസ് ഇനമാണ് കുള്ളൻ മംഗൂസ്. ഇവ മഞ്ഞ കലർന്ന ചുവപ്പ് ,കടും തവിട്ട് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. മൃദുവായ രോമങ്ങൾ, വലിയ കൂർത്ത തല, ചെറിയ ചെവികൾ, നീളമുള്ള വാൽ, ചെറിയ കൈകാലുകൾ, നീണ്ട നഖങ്ങൾ എന്നിവയാണ് ഈ മൃഗങ്ങളുടെ പ്രത്യേകത.

ഓസ്ട്രേലിയയിലെ കേപ് യോർക്ക് മേഖലയിലും ന്യൂ ഗിനിയയിലും , ചെറിയ ദ്വീപുകളിലും വസിക്കുന്നവയാണ് കോമൺ സ്‌പോട്ടഡ് കസ്‌കസ്. വീടുകളിൽ വളർത്തുന്ന പൂച്ചയുടെ വലിപ്പം മാത്രമെ ഇവയ്‌ക്കുള്ളൂ. വൃത്താകൃതിയിലുള്ള തല, ചെറിയ മറഞ്ഞിരിക്കുന്ന ചെവികൾ, കട്ടിയുള്ള രോമങ്ങൾ എന്നിവയാണ് ഈ മൃഗത്തിന്റെ പ്രത്യേകത.

Related Articles

Latest Articles