Tuesday, April 30, 2024
spot_img

അടിക്കാൻ വടി ബിജെപിയുടെ കൈയിൽ കൊടുത്ത് കുത്ത് ഇന്ത്യ മുന്നണി ; ഇനി കരഞ്ഞുമെഴുകിക്കൊ….!

മൂന്നു യാത്രക്കാരും ഒരു കുട്ടിയും ആണ് ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്സിൽ പെട്രോളൊഴിച്ച് അഗ്നിബാധയുണ്ടാക്കിയതിനെത്തുടർന്ന് പരിഭ്രാന്തരായ് വെളിയിലേക്ക് ചാടി മരണപ്പെട്ടത്. എട്ടുപേർക്ക് സംഭവത്തിൽ പരിക്കുമേറ്റിരുന്നു. അന്നുമുതലേ അത് ഭീകരാക്രമണമാണെന്നും ഇസ്ലാമിസ്റ്റുകളായിരിക്കും പിന്നിലെന്നും ഫേസ്ബുക്കിലെന്നല്ല, സകലയിടത്തും ആളുകൾ സംശയം പങ്കുവച്ചിരുന്നു.‌ തൊട്ടുപിന്നാലെ, NIA ഷാരൂഖ് സെയ്ഫി എന്ന ഇസ്ലാമിസ്റ്റിനെ സംഭവത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, താനുമായ് ഒരു ബന്ധവുമില്ലാത്ത മനുഷ്യരെ അപായപ്പെടുത്താൻ സക്കീർ നായിക്കിന്റെ ഫോളോവർ ആയ അയാൾ ചെയ്ത ഹീനകൃത്യം ഒരു ഭീകരാക്രമണമായ്ത്തന്നെയാണ് കണക്കാക്കപ്പെട്ടത്.‌ കാരണം ഇസ്ലാമിക് സ്റ്റേറ്റിന്റെ ആഹ്വാനം തങ്ങൾക്ക് സാധിക്കും വിധം ഒറ്റയ്ക്കായാലും കാഫിറുകളെ കൊല്ലാൻ ഏതുവിധേനയും ശ്രമിക്കണം എന്നായിരുന്നു എന്നത് പരസ്യമായ ഒരു കാര്യമാണല്ലോ. എന്നിട്ട് സംശയാലുക്കൾ പ്രചരിപ്പിച്ചപോലെ മുസ്ലിം നാമധാരി പ്രതിയായപ്പോൾ ഇവിടെ വർഗ്ഗീയലഹള നടന്നോ ? ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മുതലെടുപ്പ് നടത്തിയോ ?

പിന്നെന്തുകൊണ്ടാണ് അതേപോലെ ഒരു ഭീകരത കളമശ്ശേരിയിൽ നടമാടിയപ്പോൾ ഇസ്ലാമിക ഭീകരവാദം സംശയിച്ചവർക്കെതിരേ ഇപ്പോൾ കേരളനിയമസഭ സംയുക്തമായ് തീരുമാനിച്ച് കേസെടുക്കുന്നത് എന്നത് ഉയർന്നുവരുന്ന ചോദ്യമാണ്. സന്ദീപ്‌ വാര്യരോ രാജീവ് ചന്ദ്രശേഖറോ അനിൽ നമ്പ്യാരോ അനിൽ ആന്റണിയോ അവർക്കെതിരേ കേസെടുക്കാൻ മാത്രം എന്ത് തെറ്റാണ് ചെയ്തത് ? എന്തിനാണ് സകല കമ്മികളും കൊങ്കികളും ലവലേശം ഉളുപ്പില്ലാതെ മുസ്ലിം ആയില്ല പ്രതി എന്നുപറഞ്ഞ് ആശ്വാസം പങ്കുവയ്ക്കുന്നത് ? ഇവിടെ ട്രയിനിലെ ഭീകരാക്രമണത്തിലോ പെരുമ്പാവൂരിൽ കൊച്ചുകുട്ടിയെ ബലാൽസംഗം ചെയ്തു കൊന്ന കേസിലോ, ജിഷാ കൊലക്കേസിലോ ഒക്കെ മുസ്ലിങ്ങൾ പ്രതിയായപ്പോൾ എന്താണ് അപകടത്തിൽ ആയത് ? പക്ഷേ വടക്കേ ഇന്ത്യയിൽ ഹിന്ദു പ്രതിയാകുമ്പോൾ ഇവിടെ കേരളം സഖാക്കൾ അപകടത്തിലാവാറുണ്ട്. ഹിന്ദുവിരുദ്ധ വർഗ്ഗീയതയാൽ സമൂഹം വിഷലിപ്തമാവാറുണ്ട്. കൂടാതെ, ഊഹാപോഹങ്ങൾ പറയാൻ പറ്റില്ല എന്നാണെങ്കിൽ മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ സംഘപരിവാറിന്റെ ക്രിസ്ത്യൻ വേട്ട എന്ന് ഗ്രാമഗ്രാമാന്തരം നുണ പ്രചരിപ്പിച്ച സകല സഖാക്കളുടെയും സുഡാപ്പികളുടെയും പേരിൽ കേസെടുക്കണ്ടേ എന്ന ചോദ്യവും നിലനിൽക്കുകയാണ്. അത് വിദ്വേഷപ്രചരണം അല്ലായിരുന്നോ ?

കൂടാതെ, ഹിന്ദുത്വത്തെ വേരോടെ പിഴുതെടുക്കണം എന്നുപറഞ്ഞ് ഹമാസ് തീവ്രവാദിയെക്കൊണ്ട് ഓൺലൈൻ പ്രസംഗം നടത്തിയ സോളിഡാരിറ്റിയ്ക്കെതിരേ കേസെടുക്കണ്ടേ ? അതെന്താ ഹിന്ദുക്കൾക്കെതിരേ വിദ്വേഷ പ്രചരണം ആകാമെന്നാണോ ഇതിലൂടെ കേരള സർക്കാർ ഉദ്ദേശിക്കുന്നത്. നാളെ ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിൽ എന്തെങ്കിലും ബലാൽസംഗമോ കൊലയോ നടന്നാൽ അത് കേൾക്കേണ്ട താമസം സംഘികളാണതെന്ന് ആരോപിച്ച് ഹിന്ദുവിരുദ്ധത പറയുമ്പോഴും അവർക്കെതിരേ ഒക്കെ കേസെടുക്കുമോ ? കാരണം,
ഇതുവരെ അങ്ങനെയാണല്ലോ പ്രമുഖരുടെ ശീലം.‌ എന്തിന്, സകല ജനങ്ങളും കണ്ട ഒരു വീഡിയോയിൽ സുരേഷ് ഗോപി മനസ്സാ വാചാ ചിന്തിക്കാത്ത അശ്ലീലം, അദ്ദേഹത്തിൽ ചാർത്തി അദ്ദേഹത്തെ ഞരമ്പനെന്നും വഷളനെന്നും വിളിച്ച് വിദ്വേഷം പരത്തുന്ന സഖാക്കൾക്കും സുഡാപ്പികൾക്കും എതിരേ കേസെടുക്കുമോ.സഖാക്കളും സുഡാപ്പികളും കേരളത്തിൽ മാത്രമല്ലല്ലോ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇങ്ങനെ കേരളത്തിൽ നിന്നും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ ഏറ്റെടുത്ത് സമൂഹത്തിൽ വിദ്വേഷം പരത്തുന്ന സകല സഖാസുഡാപ്പികളെയും അവർ അറസ്റ്റ് ചെയ്താൽ അതിനു കയ്യടിക്കുമോ അതോ കരഞ്ഞുമെഴുകുമോ ഇവർ ? ഇവിടെ നടക്കുന്നത് ഇത്രമാത്രമാണ്. ഇട്ടാവട്ട സ്ഥലത്ത് അധികാരം കിട്ടിയപ്പോൾ ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാൻ ഫാസിസം കാണിക്കുന്ന കമ്മിയുടേം കൊങ്കിയുടേം ഇൻഡി മുന്നണിയ്ക്ക് നല്ല മുട്ടൻ പണി കേരളത്തിന് വെളിയിൽ കൊടുക്കാൻ ബിജെപിയ്ക്ക് വടി വെട്ടിക്കൊടുക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌. ഒപ്പം എന്തുകൊണ്ട് ഒരുകാരണവശാലും 2024 ൽ കേന്ദ്രത്തിൽ ഇൻഡി മുന്നണി അധികാരത്തിൽ വരാൻ പാടില്ലെന്നതിന്റെ വ്യക്തമായ കാരണവും ആണ് അവർ കേരളത്തിൽ നമുക്ക് കാണിച്ചുതരുന്നത്.

Related Articles

Latest Articles