Monday, October 5, 2026

അവനില്ല, ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല! കാരണങ്ങള്‍ നിരത്തി മഹേല ജയവര്‍ധനെ

കൊളംബൊ: കഴിഞ്ഞ ആഴ്ച്ചയാണ് ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശക്തമായ ടീമാണെങ്കില്‍ പോലും എതിര്‍ത്തും അനുകൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ വന്നിരുന്നു. സീനിയര്‍ താരം മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത് കാര്യമായ എതിര്‍പ്പിനിടയാക്കി. അതുപോലെ, മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതും അമ്പരിച്ച തീരുമാനമായിരുന്നു. പകരം റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം പിടിച്ചത്.

ശക്തമായ ടീമുണ്ടെങ്കില്‍ പോലും ഇന്ത്യക്ക് ടി20 ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നാണ് മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ പറയുന്നത്. അദ്ദേഹം നിരത്തുന്ന കാരണങ്ങളിങ്ങനെ… ”രവീന്ദ്ര ജഡേജയുടെ അഭാവമാണ് ഇന്ത്യയെ പ്രധാനമായി അലട്ടുക. ടീമിന് ബാലന്‍സ് നല്‍കിയിരുന്നത് ജഡേജ ആയിരുന്നു . അഞ്ചാം നമ്പറില്‍ അവന് കളിക്കാന്‍ സാധിക്കുമായിരുന്നു. ആറാമനായി ഹര്‍ദിക്കും കളിക്കണമായിരുന്നു.” ജയവര്‍ധനെ പറഞ്ഞു.

Related Articles

Latest Articles