Saturday, September 19, 2026

രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് മോദി

ദില്ലി: രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാറിന്‍റെ നയവും പ്രകടനവും ആണ് വികസമുണ്ടാക്കുന്നത്. കൃത്യമായ നയങ്ങളാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്. കയറ്റുമതിയിൽ ഇന്ത്യ വലിയ ലക്ഷ്യം നിശ്ചയിക്കുകയും അത് കൈവരിക്കുകയും ചെയ്യുന്നു. ഉല്‍പാദന ഹബ്ബായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ചരക്ക്നീക്ക നയം പ്രധാനമന്ത്രി പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലക്കും പുതിയ ചരക്ക് നീക്ക നയം ഊർജ്ജം പകരും. ചരക്ക് നീക്ക ചെലവ് വൻതോതിൽ കുറയുന്നതാണ് പുതിയ നയം. 13 – 14% ചെലവിൽ നിന്ന് ഒറ്റ അക്കത്തിലേക്ക് എത്തിക്കും. ഒരു വർഷം കഴിഞ്ഞ് ഈ നയം വിലയിരുത്തിയാൽ എല്ലാവരും വിസ്മയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തുറമുഖം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനുള്ള സമയം ഗണ്യമായി കുറഞ്ഞു. യുലിപ് പ്ലാറ്റ്ഫോം കയറ്റുമതിക്കാർക്ക് ഗുണകരമാണ്. യുലിപ് ഗതാഗത രംഗത്തെ എല്ലാ സേവനങ്ങളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. ചരക്ക് നീക്ക ഗതാഗത ചെലവ് കുറക്കുന്നതും വ്യാപാര രംഗത്തെ വെല്ലുവിളികളെ നേരിടുന്നതും ലക്ഷ്യമിട്ടാണ് പുതിയ നയം അവതരിപ്പിച്ചത്.

Related Articles

Latest Articles