Sunday, September 20, 2026

ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങൾക്കായി താത്കാലിക കമ്മിറ്റി രൂപവത്കരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ; ഭൂപീന്ദര്‍ സിങ് ബാജ്വ അദ്ധ്യക്ഷ പദവിയിൽ

ദില്ലി : ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ താത്കാലിക കമ്മിറ്റി രൂപവത്കരിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ . ഭൂപീന്ദര്‍ സിങ് ബാജ്വയാണ് അദ്ധ്യക്ഷനായ കമ്മിറ്റിയിൽ എം.എം. സൊമായ, മഞ്ജുഷ കാന്‍വാര്‍ എന്നിവരും അംഗങ്ങളാണ്. നേരത്തെ പുതുതായി തെരഞ്ഞെടുത്ത ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.

ഗുസ്തി ഫെഡറേഷന്‍ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബജ്രംഗ് പുനിയ പദ്മശ്രീ മടക്കി നല്‍കിയും പ്രതിഷേധിച്ചു.

പ്രതിഷേധങ്ങൾ തുടരുന്നതിനിടെ പുതിയ പാനൽ ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്.

Related Articles

Latest Articles