Friday, May 3, 2024
spot_img

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം ! ഓർമ്മകളിൽ സ്വർഗ്ഗീയ പി. പരമേശ്വരൻ ജി ; സ്‌മൃതി ദിനമായ ഫെബ്രുവരി 9 ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം

ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടർ സ്വർഗ്ഗീയ പി. പരമേശ്വരൻ ജി യുടെ സ്മൃതിദിനമായ , 2024 ഫെബ്രുവരി 9 ന് സംസ്‌കൃതി ഭവനിൽ രാവിലെ 8:30 ന് പുഷ്പാർച്ചനയും, വൈകുന്നേരം 6:00 മണിക്ക് അനുസ്മരണ യോഗവും നടക്കും. ഭാരതീയവിചാരാകേന്ദ്രം ഡയറക്ടർ ശ്രീ ആർ സഞ്ജയൻ, മുൻ കേന്ദ്രമന്ത്രി ശ്രീ ഒ രാജഗോപാൽ, അഡ്വക്കേറ്റ് സി കെ സജി നാരായണൻ ജി, നാഷണൽ സ്റ്റീറിങ് കമ്മിറ്റി ചെയർമാൻ,ബിഎംഎസ് എന്നിവർ യോഗത്തിൽ സംസാരിക്കും.

സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമെന്ന നിലയിൽ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായിരുന്നു. പി. പരമേശ്വരൻ ജി. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള വൈദേശിക പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും ഗഹനമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. 2004ൽ പത്മശ്രീയും 2018ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

Related Articles

Latest Articles