Monday, June 3, 2024
spot_img

“ദി കശ്മീർ ഫയൽസ് “; ശ്രദ്ധേയമായി തത്വമയിയുടെ പോസ്റ്റർ ക്യാമ്പയിൻ; ഏറ്റെടുത്ത് പ്രമുഖർ

കശ്മീർ വംശഹത്യയുടെ യഥാർത്ഥ ചരിത്രം വരച്ചു കാട്ടുന്ന ദി കശ്മീർ ഫയൽസ് എന്ന സിനിമക്ക് കേരളത്തിൽ വേദികൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ശ്രദ്ധേയമായി തത്വമയി ന്യൂസ് ചാനലിന്റെ ‘പോസ്റ്റർ ക്യാമ്പയിൻ. സമൂഹമാധ്യമത്തിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പോസ്റ്റർ ക്യാമ്പയിൻ നിരവധി പ്രമുഖരാണ് പ്രശംസിച്ചുകൊണ്ട് ഏറ്റെടുത്തിരിക്കുന്നത്.

ആർ എസ് എസ് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാര്‍,സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളായ ശ്രീ ചെറായി, യുവരാജ് ഗോകുൽ തുടങ്ങിയ നിരവധി പ്രമുഖരാണ് അഭിനന്ദിച്ചുകൊണ്ട് പോസ്റ്റർ ക്യാമ്പയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

‘തത്വമയിക്ക് അഭിനന്ദനങ്ങൾ.
സത്യത്തെ ഭയപ്പെടുന്ന ഭീരുക്കൾ കേരളത്തിൽ #Kashmir Files-ന്റെ പ്രദർശനം തകർക്കാൻ ശ്രമിക്കുന്നു. ഇത് കണക്കിലെടുത്ത് @Tatwamayi ന്യൂസ് ടീം ചിത്രത്തിന്റെ പ്രചരണം ഏറ്റെടുത്തു. അധിക സ്‌ക്രീനുകൾ നൽകാൻ തിയേറ്റർ ഉടമകളോട് ആവശ്യപ്പെട്ടു. പ്രതികരണം അതിശക്തമാണ്.’- ജെ നന്ദകുമാർ ട്വിറ്ററിൽ കുറിച്ചു

അതേസമയം ‘ദി കശ്മീർ ഫയൽസ്’ പ്രദർശിപ്പിച്ച തീയറ്ററുകളിൽ പോസ്റ്റർ പോലും ഇല്ലാത്ത, വെക്കാത്ത സാഹചര്യത്തിലാണ് കശ്മീർ ഫയൽസിന്റെ ബാനർ നഗരമധ്യത്തിലും തീയേറ്ററുകൾക്കു മുൻപിലും ക്യാമ്പയിന്റെ ഭാഗമായി ഇന്ന് തത്വമയി ന്യൂസ് പ്രദർശിപ്പിച്ചത്.

1990 കളിൽ കശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ്. “ദി കശ്മീർ ഫയൽസ് “. കശ്മീരിൽ നടന്ന സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട 5 ലക്ഷത്തിലധികം ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകം അറിയേണ്ടത് അത്യാവശ്യമാണ്. മാധ്യമധർമ്മം രാഷ്ട്രത്തിനുവേണ്ടിയാണ് എന്ന സന്ദേശമാണ് തത്വമയി ന്യൂസ് മുന്നോട്ട് വെയ്ക്കുന്നത്

Related Articles

Latest Articles