Monday, May 6, 2024
spot_img

കേരള രാഷ്‌ട്രീയത്തിൽ അന്ത്യംവരേയും ധർമ്മത്തിനായി പോരാടിയ നേതാവ് ഇനി മാർഗ്ഗദീപം; ഏറണാകുളം പ്രാന്ത കാര്യാലയത്തിൽ പി പി മുകുന്ദന്റെ പൊതുദർശനം തുടരുന്നു; സംസ്കാരം നാളെ

കൊച്ചി: ബിജെപി മുതിർന്ന നേതാവ് പി പി മുകുന്ദന്റെ പൊതുദർശനം ഏറണാകുളം പ്രാന്ത കാര്യാലയത്തിൽ തുടരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച പൊതുദർശനം ഉച്ചകഴിഞ്ഞ് 03 മണി വരെ ഏറണാകുളം പ്രാന്ത കാര്യാലയത്തിൽ തുടരും. അതിനു ശേഷം 04 മണിയോടെ തൃശ്ശൂരിൽ പൊതുദർശനം. ശേഷം വൈകിട്ട് 06 മണിക്ക് മൃതദേഹം പൊതുദർശനത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ശേഷം രാത്രി 08 മണിക്ക് തലശ്ശേരിയിൽ പൊതുദർശനം നടക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും. രാത്രി മുതൽ നാളെ രാവിലെ 9 മണിവരെ ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും. തുടർന്ന് നാളെ ഉച്ചയ്ക്ക് പേരാവൂർ , മണത്തണ കുടുബ പൊതു സ്മശാനത്തിൽ സംസ്കാരം നടക്കും.

ഇന്ന് രാവിലെയാണ് മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി മുകുന്ദൻ വിടവാങ്ങിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു.

Related Articles

Latest Articles