Tuesday, May 7, 2024
spot_img

‘പിപി മുകുന്ദൻ ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകൻ; ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ സ്ഥാനമാണ് മുകുന്ദേട്ടന്’; അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ സ്ഥാനമാണ് മുകുന്ദേട്ടനുള്ളത് സുരേന്ദ്രൻ അനുസ്മരിച്ചു.

സംസ്ഥാനത്ത് യുവനേതാക്കളെ വാർത്തെടുത്തതും സംഘടനയുടെ അടിത്തറ വർദ്ധിപ്പിച്ചതും പിപി മുകുന്ദന്റെ പ്രവർത്തന മികവാണ്. ഇന്ന് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുള്ള നേതാക്കളിൽ ഭൂരിഭാഗവും മുകുന്ദേട്ടന്റെ കാലത്ത് സംഘടനാപ്രവർത്തനം ആരംഭിച്ചവരാണ്. വ്യക്തിപരമായ വളരെ അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു. ശക്തമായ നിലപാടുകളെടുക്കുമ്പോഴും രാഷ്‌ട്രീയത്തിനതീതമായ വ്യക്തിബന്ധം പുലർത്താൻ പിപി മുകുന്ദന് സാധിച്ചു. കലുഷിതമായ രാഷ്‌ട്രീയ സാഹചര്യങ്ങളിലും സമചിത്തതയോടെ പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചു. ഏകതായാത്രയുടെ വിജയത്തിലും കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നെന്നും കെ.സുരേന്ദ്രൻ അനുശോചിച്ചു.

ഇന്ന് രാവിലെയാണ് മുതിർന്ന ആർഎസ്എസ് പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി പി മുകുന്ദൻ വിടവാങ്ങിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശമായ കണ്ണൂരിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെക്കും.

Related Articles

Latest Articles