Thursday, January 8, 2026

പുറത്ത് മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് പറന്ന് പോയപ്പോള്‍ ലോറി നിര്‍ത്തി; വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് കയറി; കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: ചെമ്പൂത്രയിൽ കമ്പി കയറ്റി പോയ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് 21കാരന് ദാരുണാന്ത്യം.
പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം.

ചെമ്പൂത്ര ഭാഗത്തൂടെ കോൺക്രീറ്റ് കമ്പികളും കയറ്റി പോവുകയായിരുന്ന ലോറി. പുറത്ത് മൂടിയിരുന്ന ടാർപോളിൻ ഷീറ്റ് ഇതിനിടെ പറന്ന് പോയി. ഇത് എടുക്കാൻ വണ്ടി നിർത്തിയപ്പോഴാണ് പിന്നിൽ വരികയായിരുന്ന ബൈക്ക് ഇടിച്ച് കയറിയത്. നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles