Monday, April 29, 2024
spot_img

ഭാരതത്തിന്റെ കലാഭൈവത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകം !പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്സ് പ്ലാറ്റ്‌ഫോമിലും സ്ഥാനം പിടിച്ച് ഭാരത് മണ്ഡപത്തിലെ നടരാജ വിഗ്രഹം !

ഭാരതത്തിന്റെ കലാഭൈവത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായി ദില്ലിയിലെ പ്രഗതി മൈതാനിലെ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന അഷ്ടധാതുവിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ നടരാജ വിഗ്രഹത്തിന്റെ ചിത്രം തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം ഹാൻഡിലിന്റെ കവർ ചിത്രമാക്കി മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തിന്റെ ഉയരം 28 അടിയാണ്. മഹാദേവനെ നൃത്തത്തിന്റെ ദേവനായും സൃഷ്ടിയുടെയും സംഹാരത്തിന്റെയും പ്രപഞ്ച ശക്തിയായും ആരാധിക്കുകയാണ് നടരാജ വിഗ്രഹത്തിലൂടെ.

അഷ്ടധാതുവിൽ തീർത്ത 18 ടൺ ഭാരമുള്ള വിഗ്രഹത്തിന്റെ നിർമ്മാണ ചെലവ് 10-12 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ സ്വാമി മലയിൽ നിന്നുള്ള പ്രശസ്ത ശിൽപി രാധാകൃഷ്ണൻ സ്ഥപതിയും സംഘവും ഏഴുമാസം കൊണ്ട് ശിൽപത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നേരത്തെ, പ്രതിമ സ്ഥാപിക്കുന്നതിന്റെ ചിത്രം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിരുന്നു. “ഭാരത് മണ്ഡപത്തിലെ ഗംഭീരമായ നടരാജ വിഗ്രഹം നമ്മുടെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വശങ്ങൾ ജീവസുറ്റതാക്കുന്നു. ജി20 ഉച്ചകോടിക്കായി ലോകം ഒത്തുകൂടുമ്പോൾ, ഇന്ത്യയുടെ പുരാതനമായ കലാവൈഭവത്തിന്റെയും പാരമ്പര്യത്തിന്റെയും തെളിവായി അത് നിലകൊള്ളും.” അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles