Saturday, May 18, 2024
spot_img

പുതുപ്പള്ളിയിലെ സി പി എം സ്ഥാനാർത്ഥി ജയ്ക്കിനെ പിന്തുണച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; നവമാദ്ധ്യമങ്ങളിലെ ട്രോളുകളെ അതേ സെൻസിൽ എടുക്കണമെന്ന് വ്യക്തമാക്കി ബി ജെ പി ഇടുക്കി ജില്ലാ സെക്രട്ടറി സൗമ്യ

പുതുപ്പള്ളിയിലെ സി പി എം സ്ഥാനാർത്ഥി ജയ്ക്കിനെ പിന്തുണച്ചെന്ന വ്യാജ വാർത്ത വന്നതിന് പിന്നാലെ പ്രതികരിച്ച് ബി ജെ പി ഇടുക്കി ജില്ലാ സെക്രട്ടറി സൗമ്യ രംഗത്ത്. താൻ പുതുപ്പള്ളിയിലെ സി പി എം സ്ഥാനാർത്ഥി ജയ്ക്കിനെ അനുകൂലിച്ച് എഫ്ബിയിൽ പോസ്റ്റ് ഇട്ടു എന്ന രീതിയിൽ രചിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പുതുപ്പള്ളി സ്ഥാനാർത്ഥി നിർണയത്തെ ട്രോളുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും സൗമ്യ വ്യക്തമാക്കി. നവമാദ്ധ്യമങ്ങളിലെ ട്രോളുകളെ അതേ സെൻസിൽ എടുക്കണമെന്നും കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയിക്കിനെ പോലെ ഒരു ദുർബലനായ സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കിയ ഇടതുപക്ഷത്തിന്റെ നടപടികളെ ഞാൻ ട്രോളുകയാണ് ചെയ്തതെന്നും സൗമ്യ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മാദ്ധ്യമത്തിലും റിപ്പോർട്ടർ ടിവിയിലും ജയിക്കിനെ അനുകൂലിച്ചുകൊണ്ട് ഞാൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്നു പറഞ്ഞുവരുന്ന വാർത്തയുടെ സത്യാവസ്ഥ അറിയിക്കാനാണ് ഈ പോസ്റ്റ്

ജയ്ക്കിന്റെ സ്ഥാനാർത്ഥിത്വം നിശ്ചയിച്ച ഉടനെ ജയ്ക്കു നിശ്ചയമായും ജയിക്കും എന്ന സിപിഎമ്മിന്റെ പ്രതികരണങ്ങളെ ട്രോളി ജയ്ക്കിനെതിരെ ഞാൻ ഇട്ട പോസ്റ്റാണ് ഇപ്പോൾ ജയ്ക്കിനെ അനുകൂലിച്ച് എഫ്ബിയിൽ പോസ്റ്റ് ഇട്ടു എന്ന രീതിയിൽ റിപ്പോർട്ടർ ചാനലും മാദ്ധ്യമവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഭാരതീയ ജനതാ പാർട്ടിയുടെ അടിയുറച്ച പ്രവർത്തകയായ ഞാൻ സിപിഎമ്മിന്റെ പുതുപ്പള്ളി സ്ഥാനാർത്ഥി നിർണയത്തെ ട്രോളുക മാത്രമാണ് ആ പോസ്റ്റിൽ ചെയ്തിട്ടുള്ളത്.
എന്നാൽ ഞാൻ ഇട്ട പോസ്റ്റിനെ തെറ്റിദ്ധരിച്ചാണ് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിട്ടുള്ളത്.
പുതുപ്പള്ളിയെ നയിക്കാൻ എന്ന് എഴുതിയതിനു ശേഷം ശോകം / നിരാശ എന്ന് തോന്നത്തക്ക രീതിയിലുള്ള ഒരു ഇമോജി കൂടി ഞാൻ നൽകിയിരുന്നു ….
നവമാദ്ധ്യമങ്ങളിലെ ട്രോളുകളെ അതേ സെൻസിൽ എടുക്കണമെന്ന് കൂടി ഞാൻ അഭ്യർത്ഥിക്കുകയാണ്.
കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയിക്കിനെ പോലെ ഒരു ദുർബലനായ സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കിയ ഇടതുപക്ഷത്തിന്റെ നടപടികളെ ട്രോളുക മാത്രമാണ് ഞാൻ ചെ യ്തിട്ടുള്ളത് എന്ന് ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു ….

Related Articles

Latest Articles