Sunday, May 5, 2024
spot_img

ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരർ പിടിയിൽ; അറസ്റിലായത് മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൺ എന്നിവർ; പിടിയിലാകുന്നത് സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ; കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ്

ശ്രീന​ഗർ: കശ്മീരിൽ രണ്ട് ലഷ്‌കർ ഇ തൊയ്ബ ഭീകരർ പിടിയിൽ. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ പട്ടണത്തിൽ സുരക്ഷാ സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. മൻസൂർ അഹമ്മദ് ഭട്ട്, തൻവീർ അഹമ്മദ് ലോൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കശ്മീരിലടക്കം വിപുലമായ ആഘോഷങ്ങളായിരുന്നു നടന്നത്. ഇതിന്റെ ഭാ​ഗമായി താഴ്‌വരയിൽ പരിശോധന ശക്തമാക്കിയിരുന്നു.

രഹസ്യ വിവരത്തെ തുടർന്ന് ഇന്ത്യൻ ആർമിയുടെ 52 രാഷ്‌ട്രീയ റൈഫിൾസും സെൻട്രൽ റിസർവ് പോലീസ് സേനയും ജമ്മു കശ്മീർ പോലീസും ചേർന്ന് സോപോറിലെ ടാർസൂ മേഖലയിൽ സംയുക്ത പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള രണ്ട് പേർ പിടിയിലാകുന്നത്. എഫ്‌ഐആർ നമ്പർ 78/2023 യു/എസ് 7/25 എ ആക്റ്റ്, 18, 23, 39 യുഎൽഎ (പി) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Latest Articles