Friday, May 17, 2024
spot_img

സർക്കാർ വനമേഖലയിലെ കർഷകരോട് ചെയ്യുന്നത് വഞ്ചന ; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം∙ ബഫർസോൺ വിഷയത്തിൽ യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുന്നു. വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നേരിട്ടു സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല അദ്ദേഹം പറഞ്ഞു. . പ്രദേശികമായ ഒരു പരിശോധനകളും നടത്താതെ ബഫര്‍ സോണ്‍ മാപ്പ് തയാറാക്കിയത് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി .

അതേസമയം, മലയോര പ്രദേശത്തെ ബഫർ സോൺ മേഖലയെക്കുറിച്ചുള്ള ഉപഗ്രഹ സർവേ റിപ്പോർട്ടിനെ ചൊല്ലി ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ആകുന്നതോടെ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിലാണ് അവരിപ്പോൾ. ജനവാസ മേഖലകളും കൃഷിയിടവും ഉൾപ്പെടുത്തി അശാസ്ത്രീയമായി ഉപഗ്രഹ സർവേ നടത്തിയതാണ് ജനങ്ങളെ വെട്ടിലാക്കിയിരിക്കുന്നത്. നിയമപരമായ വീഴ്ചകള്‍ പോലും പരിഹരിക്കാന്‍ തയാറാകാതെ കര്‍ഷകരോടുള്ള നിഷേധാത്മക നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോയതെന്ന് വി ഡി സതീശൻ പറഞ്ഞു.

Related Articles

Latest Articles