Wednesday, May 15, 2024
spot_img

ഞങ്ങൾ നമാസ് നടത്തുമ്പോൾ നിങ്ങളുടെ ഭക്തിഗാനം വേണ്ട ; പ്രതിഷേധവുമായി ഹിന്ദുസംഘടന !

ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും മുസ്ലിം സമുദായത്തെ വാഴ്ത്തുകയും ചെയ്യുന്ന ഒരു പ്രവണത കുറച്ചു കാലങ്ങളായി കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിൽ നിലനിൽക്കുകയാണ്. എന്ത് പ്രശ്‍നങ്ങളുണ്ടായാലും നിക്ഷ്പക്ഷത പാലിക്കേണ്ട സർക്കാരാകട്ടെ ഹൈന്ദവ വിശാസികളെ അവഹേളിക്കുന്നവർക്കാണ് കുട പിടിക്കുന്നതും. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും മറ്റും പല സംസ്ഥനങ്ങളിലും ഉയർന്നു നിൽക്കുമ്പോൾ ബംഗ്ലാദേശിലെ ധാക്കയിൽ നിന്നും ഇത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ദുർഗാ പൂജയ്ക്കിടെ ലൗഡ് സ്പീക്കറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് ഇസ്ലാമിക സംഘടന. അസാൻ വേളയിലും മസ്ജിദിൽ നമാസ് നടത്തുമ്പോഴും ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറയ്ക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിക് ഫൗണ്ടേഷനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലൗഡ് സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം പ്രാർത്ഥനയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമിക സംഘടനയുടെ നോട്ടീസ്. ഹബീഗഞ്ച് ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. ദുർഗാ പൂജയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികൾ ആണ് ക്ഷേത്രങ്ങളിൽ പുരോഗമിക്കുന്നത്. ഇതിനിടെയാണ് ഇസ്ലാമിക് ഫൗണ്ടേഷന്റെ നോട്ടീസ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റുകൾക്കും ഹിന്ദു സംഘടനകൾക്കുമാണ് ഇസ്ലാമിക് ഫൗണ്ടേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത് എന്നാണ് സംഘടനയുടെ വാദം.

അതേസമയം, നോട്ടീസ് ഹിന്ദു വിശ്വാസികളിൽ വലിയ പ്രതിഷേധത്തിന് കാരണം ആയിട്ടുണ്ട്. ഹൈന്ദവ ആഘോഷങ്ങളിൽ ഏറ്റവും പ്രധാന്യമുള്ള ഒന്നാണ് ദുർഗാ പൂജ. അസാൻ ഉച്ചഭാഷിണികൾ വഴി പതിവായി ഉച്ചത്തിൽ ചൊല്ലുമ്പോൾ വർഷത്തിൽ ഒരിക്കൽ നടക്കുന്ന ദുർഗാ പൂജയ്ക്ക് ലൗഡ് സ്പീക്കറിൽ ഭക്തിഗാനം വച്ചാൽ എന്താണ് തെറ്റെന്നാണ് ഹിന്ദു വിശ്വാസികൾ ചോദിക്കുന്നത്. അതേസമയം മുൻ വർഷങ്ങളിലെല്ലാം ദുർഗാ പൂജയ്ക്കിടെ വലിയ അക്രമ സംഭവങ്ങളാണ് ഉണ്ടായത്. നിരവധി ഹൈന്ദവർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഇക്കുറി ആഘോഷം നടക്കുന്നത്. അതേസമയം, ഹിന്ദു വിശ്വാസികളുടെ, പ്രധാനമായും പശ്ചിമ ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദുർഗാ പൂജ. ഈ വർഷം, ഒക്‌ടോബർ 14 മുതൽ 24 വരെ വളരെ ആഡംബരത്തോടെയും ആർഭാടത്തോടെയും ദുർഗാ പൂജ ആഘോഷിക്കുകയാണ്. ബംഗാൾ, അസം, ഒഡീഷ, ബിഹാർ, ത്രിപുര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദുർഗാ പൂജ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ബംഗാളിൽ അഞ്ച് ദിവസത്തെ ഉത്സവം ഷഷ്ഠി, മഹാ സപ്തമി, മഹാ അഷ്ടമി, മഹാ നവമി, വിജയദശമി എന്നിങ്ങനെ ആചരിക്കുന്നു.

Related Articles

Latest Articles