Sunday, September 20, 2026

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തും;അയൽക്കാരനെ കുടുക്കാനായി വ്യാജ സന്ദേശം,ഭീഷണിക്കത്ത് എഴുതിയ ആൾ പിടിയിൽ

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആൾ പിടിയിൽ. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാ​ഗ്യം കാരണം അയൽക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എഴുതിയതെന്ന് കമ്മീഷണർ സ്ഥിരീകരിച്ചു.കത്രക്കടവിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് സേവ്യർ. അയൽക്കാരനുമായുള്ള വ്യക്തി വൈരാ​ഗ്യത്തെ തുടർന്ന് ഇയാൾ ഇത്തരമൊരു കത്ത് എഴുതുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സേവ്യർ കുറ്റം സമ്മതിച്ചത്. വ്യക്തിവൈരാ​ഗ്യമാണ് ഇത്തരമൊരു കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നാണ് ഇയാൾ പൊലീസി നൽകിയ മൊഴി.ഭീഷണി സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles