Saturday, September 19, 2026

ഭർത്താവുമായി വീഡിയോകോൾ ചെയ്ത് സംസാരിച്ചതിന് പിന്നാലെ യുവതി കിണറ്റിൽ മരിച്ച നിലയിൽ;പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മംഗളൂരു:ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ യുവതിയെ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി.അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ച് താന്‍ മരിക്കാന്‍ പോവുകയാണെന്ന് യുവതി അറിയിച്ചിരുന്നു.പുത്തൂര്‍ സ്വദേശിനി പുണ്യശ്രീ (32)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചതിന് പിന്നാലെ, അമ്മായിയെ ഫോണില്‍ വിളിച്ച് മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയും തുടർന്ന്, യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. സംഭവ ദിവസം സ്വന്തം വീട്ടിലായിരുന്നു യുവതി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സ്വന്തം വീട്ടിലേക്ക് എത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles