Monday, May 6, 2024
spot_img

ജനിക്കാത്ത കുട്ടിക്കും ജനന സർട്ടിഫിക്കറ്റ് ? വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ,മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെയാണ് പോലീസ് നടപടി.

അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Related Articles

Latest Articles