Sunday, June 2, 2024
spot_img

ബ്യൂട്ടിപാർലർ ജീവനക്കാരിയെ വെപ്പരുക്കേൽപ്പിച്ച സംഭവം;പ്രതി ഫറൂഖ് നാടുവിട്ടതായി സംശയം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും,കൊലയ്ക്ക് പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്

കൊച്ചി: ബ്യൂട്ടിപാർലർ ജീവന ക്കാരിയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി ഉത്തരാഖണ്ഡ് സ്വദേശിയായ ഫറൂഖ് നാടുവിട്ടെന്നു സംശയിക്കുന്നതായി പോലീസ്. പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും.നാടുവിട്ടാൽ കണ്ടെത്തുക പ്രയാസമാണെന്നാണ് വിലയിരുത്തൽ.സംഭവത്തിനു പിന്നി ൽ പ്രണയപ്പകയാണെന്ന് പോലീസ് പറയുന്നു.

ബംഗാൾ സ്വദേശിയും സന്ധ്യയും തമ്മിൽ കു റേക്കാലമായി അടുപ്പത്തിലാ യിരുന്നു. ഈ ബന്ധം അവസാ നിപ്പിച്ചതിലെ പകയാണ് ആക്രമണത്തിണ് കാരണമെന്നാണ്‌ പോലീസ് പറയുന്നത്.കലൂർ ആസാദ് റോഡിലാണ് സന്ധ്യ താമസിക്കുന്നത്.ഇവിടെ നിന്ന് സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന അവരെ ബൈക്കിലെത്തിയ ഫാറൂഖ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയിൽ കരുതിയിരുന്ന പുതിയ വാക്കത്തികൊണ്ട് സന്ധ്യയെ വെട്ടുകയുമായിരുന്നു. സംഭവത്തിനുശേഷം പ്രതി കടന്നുകളയുകയായിരുന്നു.

ഒരു മാസ മായി തൃപ്പൂണിത്തുറയിലെ സലൂണിലാണു ഫറൂഖ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിൽനിന്നും അവധിയെടുത്താണ് പ്രതി ആക്രമി ക്കാൻ എത്തിയത്.ഒരാഴ്ചയായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നു. കഴുത്തിൽ വെട്ടാനാണാദ്യം ശ്രമിച്ചത്. ഇതു തടഞ്ഞപ്പോഴാണു കൈയ്ക്ക് വെട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോ ടെ ഫാറൂഖ് വാക്കത്തി ഉപേക്ഷിച്ചു ബൈക്കിൽ കടന്നുകളഞ്ഞു.

Related Articles

Latest Articles