Monday, May 6, 2024
spot_img

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം;സമരം പ്രഖ്യാപിച്ച് കോൺ​ഗ്രസ്;നാളെ കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് പിന്‍വലിക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. രാവിലെ 10 മണിക്കാണ് പ്രതിഷേധം.

നേരത്തെ ശ്രീറാമിനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീറാം ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. ഈ നിയമനം എന്ത് താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്. നിലവിലെ ആലപ്പുഴ കലക്ടര്‍ രേണുരാജിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റിയായിരുന്നു നിയമനം. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍. നീണ്ട നാളെത്തെ മാറ്റിനിര്‍ത്തലിന് ശേഷം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു

Related Articles

Latest Articles