Friday, May 17, 2024
spot_img

തൃശ്ശൂരിൽ സി ഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ;നടപടി രമേശ്‌ ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗം മഹേഷിനെതിരെ

തൃശൂർ : സി ഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ.രമേശ്‌ ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗം മഹേഷിനെതിരെയാണ് നടപടി. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ സി ഐ പ്രേമനന്ദ കൃഷ്ണനെയാണ് മഹേഷ് മർദ്ദിച്ചത്. സി ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മദ്യപിച്ചെത്തിയ മഹേഷ്‌, ബഹളം വെക്കുകയും മർദ്ദിക്കുകയുമായിരുന്നു.

നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ഇയാൾ സി ഐയെ കയ്യേറ്റം ചെയ്തത്. നേരത്തേ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് മഹേഷിനെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കമ്മീഷണർ അവധിയിലായിരുന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്.

Related Articles

Latest Articles