Sunday, June 16, 2024
spot_img

കട്ടിപ്പാറ വനത്തിനുള്ളിൽ വനവാസിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവം;പോസ്റ്റ് മോർട്ടം ഇന്ന് നടക്കും ,സഹോദരീ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് കട്ടിപ്പാറ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ വനവാസി സ്ത്രീയെ കണ്ടെത്തിയത്.ലീല എന്ന വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട ലീലയുടെ സഹോദരീ ഭർത്താവ് രാജൻ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ലീലയുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കുള്ളതായി ചിലർ മൊഴി നൽകിയിരുന്നു. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ കിട്ടിയാൽ കൊലപാതകം സംബന്ധിച്ചു കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.

ഇരുപത് ദിവസം മുമ്പാണ് ലീലയെ വീട്ടിൽ നിന്നും കാണാതാവുന്നത്. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് വനത്തിൽ നിന്നും അഴുകിയ നിലയിൽ ലീലയുടെ മൃതദേഹം കണ്ടെത്തിയത്.ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന രാജൻ അടുത്തിടെയാണ് മോചിതനായത്.

Related Articles

Latest Articles