Monday, May 6, 2024
spot_img

ഇന്ത്യയും യുഎ ഇ യും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരും; രുരാജ്യങ്ങളുടേയും കരുത്ത് പ്രതിരോധ വാണിജ്യ മേഖലയിലെന്ന് ഭരണാധികാരികൾ, ഇന്ത്യ-യുഎഇ ബന്ധം ശക്തമാക്കി പ്രധാനമന്ത്രി മടങ്ങി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി യു എ യിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും അതിശക്തമായി തുടരുമെന്ന തീരുമാനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തിയ്ത്. അബുദാബിയിൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയിൽ ഏറെ ആഴത്തിലും വിശാലതയിലും ഊന്നിയുള്ള ബന്ധമാണ് അറബ് നാടുമായി ഇന്ത്യയ്‌ക്കുള്ളതെന്നും എല്ലാ മേഖലയിലേയും പങ്കാളിത്തം കൂടുതൽ തന്ത്രപരവും ശക്തവുമായി തുടരുമെന്നും ഇരു ഭരണാധികളും പരസ്പരം ഉറപ്പും നൽകി.

ജർമ്മനിയിൽ നിന്നുള്ള മടക്കയാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിക്കാൻ തീരുമാനിച്ചത്. ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നേരിട്ടെത്തിയായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി യിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെർച്വൽ സമ്മേളനത്തിലെ തീരുമാനങ്ങൾ അതിവേഗം നടപ്പാക്കുന്ന കാര്യമാണ് ഊന്നിപ്പറഞ്ഞത്.

പ്രതിരോധ രംഗത്തും സുരക്ഷാ കാര്യത്തിലും വാണിജ്യ-നിക്ഷേപ മേഖലകളിലും ഇരുരാജ്യങ്ങളും ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നയങ്ങളും കർമ്മപദ്ധതികളും തീരുമാനിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

2019 ആഗസ്റ്റ് മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി യുഎഇ സന്ദർശനം നടത്തിയത്. കൊറോണ കാലത്തിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. സമീപകാലത്ത് അറബ് മേഖലയെ പ്രവാചക വിഷയത്തിൽ ഇന്ത്യയിൽ നിന്ന് അകറ്റാമെന്ന് കരുതിയവർക്കുളള മറുപടി കൂടിയായി പ്രധാനമന്ത്രിയുടെ സന്ദർശനം.

ജർമ്മനിയിൽ നിന്നുള്ള മടക്കയാത്രയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശി ക്കാൻ തീരുമാനിച്ചത്. ജി7 സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി യിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെർച്വൽ സമ്മേളനത്തിലെ തീരുമാനങ്ങൾ അതിവേഗം നടപ്പാക്കുന്ന കാര്യമാണ് ഊന്നിപ്പറഞ്ഞത്. പ്രതിരോധ രംഗത്തും സുരക്ഷാ കാര്യത്തിലും വാണിജ്യ-നിക്ഷേപ മേഖലകളിലും ഇരുരാജ്യങ്ങളും ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നയങ്ങളും കർമ്മപദ്ധതികളും തീരുമാനിക്കപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ജനങ്ങളുടെ ക്ഷേമത്തിനായി നിരന്തരം പ്രയത്‌നിച്ച ഭരണാധികാരിയായിരുന്നു ഖലീഫ ബിന്‍ അല്‍ നഹ്യാന്‍, മോദി ട്വീറ്റ് ചെയ്തു. തങ്ങളുടെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യയെന്ന് യുഎഇ പ്രസിഡന്റ് വ്യക്തമാക്കി. ഇന്നു രാത്രിതന്നെ മടങ്ങിയ പ്രധാനമന്ത്രിയെ യാത്രയാക്കാനും യുഎഇ പ്രസിഡന്റ് വിമാനത്താവളത്തിലെത്തിയിരുന്നു.

Related Articles

Latest Articles