cricket

മഴ കടുത്തു; ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ഉപേക്ഷിച്ചു; ടീമുകൾ പോയിന്റ് പങ്ക് വച്ചു

ലഖ്‌നൗ : ഇന്ന് നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ലഖ്‌നൗവിന്റെ സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ലഖ്‌നൗ ബാറ്റിങ്‌ അവസാന ഓവറിലെത്തിയപ്പോഴാണ് മഴ വില്ലനായി അവതരിച്ചത്.

മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും ഒരുതരത്തിലും അതിനനുവദിക്കാതെ മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും പോയന്റ് പങ്ക് വച്ചു.

ടോസ് നേടിയ ചെന്നൈ ലഖ്‌നൗവിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 45 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകളും നഷ്ടമായി പരുങ്ങലിലായ ലഖ്‌നൗവിനെ 33 പന്തില്‍ 59 റണ്‍സെടുത്ത ബദോനിയാണ് മെച്ചപ്പെട്ട നിലയിലെത്തിച്ചത്. പരിക്കുമൂലം നായകന്‍ രാഹുല്‍ കളിക്കാനിറങ്ങിയില്ല. പകരം മനന്‍ വോറ ഓപ്പണറായി. എന്നാല്‍ മനന്‍ വോറ (10), കൈല്‍ മായേഴ്‌സ് (14), കരണ്‍ ശര്‍മ (9), നായകന്‍ ക്രുനാല്‍ പാണ്ഡ്യ (0), മാര്‍ക്കസ് സ്റ്റോയിനിസ് (6) എന്നിവര്‍ അതിവേഗത്തില്‍ തിരികെ നടന്നതോടെ ലഖ്‌നൗ അപകടം മണത്തു.

എന്നാല്‍ ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച ആയുഷ് ബദോനിയും നിക്കോളാസ് പൂരാനും ചേര്‍ന്ന് ലഖ്‌നൗവിനെ കരകയറ്റി. പൂരാന്‍ റണ്‍സ് കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയപ്പോൾ ബദോനി അനായാസം ബാറ്റുവീശി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

എന്നാല്‍ 18-ാം ഓവറില്‍ 31 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയ പൂരാൻ പുറത്തായി. എന്നാല്‍ ബദോനി അടിച്ചുതകര്‍ത്തു. താരം അര്‍ധസെഞ്ചുറി കുറിക്കുകയും ചെയ്തു. ഈ സീസണിലെ ബദോനിയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്. തുടർന്ന് ക്രീസിലെത്തിയ കൃഷ്ണപ്പ ഗൗതവും (1) നിരാശപ്പെടുത്തി. ബദോനി 33 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

മോയിന്‍ അലിയും രവീന്ദ്ര ജഡേജയും മഹീഷ് തീക്ഷണയുമാണ് ലഖ്‌നൗ മുന്‍നിര ബാറ്റിങ് നിരയെ തകര്‍ത്തത്.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

8 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

9 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

9 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

10 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

10 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

10 hours ago