Wednesday, December 31, 2025

എട്ട് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം ; മധ്യവയസ്കന് 40 വർഷം കഠിന തടവും 150000 രൂപ പിഴയും

തൃശ്ശൂർ: എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും 150000 രൂപ പിഴയും. കേസിലെ പ്രതി വലപ്പാട് സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് പ്രതി സന്തോഷിന് ശിക്ഷ വിധിച്ചത്.

2019 നവംബറിലാണ് സംഭവം നടന്നത്. എട്ട് വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പ്രതി പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Related Articles

Latest Articles