ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖനൈയിയുടെ വധത്തോടെ ആരംഭിച്ച അമേരിക്ക-ഇറാൻ സംഘർഷം പശ്ചിമേഷ്യയെ വലിയൊരു സുരക്ഷാ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. മിസൈൽ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള ഇന്ധന വിപണിയെ ഉലയ്ക്കുമ്പോൾ, ഈ യുദ്ധം ലോകത്തിന്റെ മറ്റൊരു കോണിലുള്ള റഷ്യയുടെ തന്ത്രപരമായ നീക്കങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറുകയാണ്.

