Friday, May 17, 2024
spot_img

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ ഉൾവനത്തിൽ തുറന്നുവിട്ടു; കൊമ്പന്റെ നീക്കം നിരീക്ഷിക്കാൻ ജിപിഎസ് കോളർ

ഇടുക്കി: ശാന്തൻപാറ ചിന്നക്കനാല് പഞ്ചായത്തുകളിലെ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് കൊമ്പനെ തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്. കനത്ത മഴ മൂലം വനത്തിനുള്ളിൽ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു.

ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങൾ ജി പി എസ് കോളറിൽ നിന്നും ലഭിക്കുന്ന സിഗ്നൽ വഴി നിരീക്ഷിക്കാനാകും. ഇതിനുള്ള ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ വനവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ
ഭാ​ഗമായാണ് പൂജയെന്നാണ് വനവാസി വിഭാഗം വിശദീകരിച്ചത്.

Related Articles

Latest Articles