Tuesday, October 27, 2026

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന് മര്‍ദ്ദനമേറ്റ സംഭവം ;പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ റിപ്പോ‍ര്‍ട്ട് തേടി

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ റിപ്പോ‍ര്‍ട്ട് തേടി.റിപ്പോ‍ര്‍ട്ട് നൽകാൻ കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി.ഏഴ് ദിവസത്തിനുള്ളിൽ അടിയന്തര റിപ്പോ‍ര്‍ട്ട് നൽകണം. നേരത്തെ മനുഷ്യാവകാശ കമ്മിഷനും റിപ്പോ‍ര്‍ട്ട് തേടിയിരുന്നു.

അതേസമയം യുവാവിനെ കസേരയിൽ പിടിച്ചിരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒപി വിഭാഗത്തിൽ നിന്ന് സമയപരിധി കഴിഞ്ഞിട്ടും യുവാവ് പുറത്തുപോകാത്തത് സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. പ്രകോപിതനായ യുവാവ് സുരക്ഷാ ജീവനക്കാരനെ അടിച്ചു വീഴ്ത്തിയതായും ആക്രമിച്ചതായുമായിരുന്നു സുരക്ഷാ ജീവനക്കാർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇയാളെ കസേരയിലിരുത്തി ട്രാഫിക് വാർഡൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.

അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്ന യുവാവിനെ മർദ്ദിച്ച രതീഷ്, വിഷ്ണു എന്നീ സുരക്ഷാ ജീവനക്കാരെയാണ് മാനുഷിക പരിഗണനയെന്ന പേരിൽ ജോലിയിൽ തിരിച്ചെടുത്തത്.ഒരാൾ വൃക്കരോഗിയാണെന്നതും മറ്റു വഴിയില്ലെന്നും എല്ലാക്കാലവും പുറത്ത് നിർത്താനാവില്ലെന്നും കാട്ടിയായിരുന്നു ഇത്. ക്രിമിനൽ കേസുകളിൽപ്പെട്ടവരെ സുരക്ഷാ ജോലിക്ക് നിയോഗിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെയാണ് സ്വകാര്യ ഏജൻസിക്ക് കീഴിലുള്ള ഇവരെ സൂക്ഷ്മതയോടെ ജോലി ചെയ്യേണ്ട മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് തന്നെ തിരികെയെടുത്തത്.

Related Articles

Latest Articles