Friday, May 24, 2024
spot_img

ഗവർണർ ക്കെതിരെ വാളെടുത്ത് വീണ്ടും സെനറ്റ് യോഗം ;പ്രമേയം പാസ്സാക്കി ഗവർണറുടെ വിജ്ഞാപനം, ചട്ടവിരുദ്ധമെന്ന് സെനറ്റ്

ഗവര്‍ണര്‍ക്കെതിരെ സെനറ്റ് യോഗം വീണ്ടും പ്രമേയം പാസാക്കി. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് പ്രമേയം. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ടാല്‍ പ്രതിനിധിയെ നല്‍കാമെന്നാണ് സെനറ്റ് കമ്മറ്റിയുടെ നിലപാട്.ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് പ്രമേയം.

‘ഞങ്ങള്‍ നിയമമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നിയമപരായി നിലനില്‍പ്പില്ലാത്ത കമ്മിറ്റിയുടെ പുറകേ പോയി സര്‍വകലാശാല വീണ്ടും നിയമപ്രശ്‌നങ്ങളില്‍ അകപ്പെടരുതെന്ന് സിന്‍ഡിക്കറ്റ് അംഗം ബാബുജാന്‍ പ്രതികരിച്ചു. സമര്‍ത്ഥനായ ഒരു വിസിയെ കേരള സര്‍വകലാശാലയ്ക്ക് കിട്ടാനാണ് ചാന്‍സലറോട് അഭ്യര്‍ത്ഥിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെയല്ല നീക്കമെന്നും ഗവര്‍ണറുടെ വിജ്ഞാപനം ചട്ടവിരുദ്ധമാണെന്നും ബാബുജാന്‍ പറഞ്ഞു.

Related Articles

Latest Articles