Sunday, May 26, 2024
spot_img

ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി; സ്ഥനാർത്ഥിയെ തിരഞ്ഞെടുത്തത് വോട്ടെടുപ്പ് വഴിയാണെന്ന് അരവിന്ദ് കെജരിവാൾ

അഹമ്മദാബാദ്: ഗുജറാത്തിൽ അടുത്തമാസം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ദൃശ്യമാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്വിയുടെ പേരാണ് ആംആദ്മി ദേശീയ കൺവീനറായ അരവിന്ദ് കെജരിവാൾ. ആംആദ്മിയുടെ ഗുജറാത്ത് ഘടകം പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ,ജനറൽ സെക്രട്ടറി മനോജ് സൊറതിഹ്യ എന്നിവരെ പിന്തള്ളിയാണ് ഇസുദാൻ ഗദ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കുന്നത്.

വോട്ടെടുപ്പ് വഴിയാണ് മുഖ്യമന്ത്രി സ്ഥനാർത്ഥിയെ തിരഞ്ഞെടുത്തതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. നിലവിൽ ആംആദ്മിയുടെ ദേശീയ ജോയിന്റെ ജനറൽ സെക്രട്ടറിയാണ് നാൽപ്പതുകാരനായ ഇസുദാൻ ഗദ്വി. 2021 ലാണ് പാർട്ടിയിൽ ചേർന്നത്. അഹമ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്

എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ 357000360 എന്ന നമ്പറിലേക്ക് എസ്എംഎസ് അല്ലെങ്കിൽ വാട്‌സ്ആപ്പ് സന്ദേശം വഴി ജനങ്ങൾക്ക് അറിയിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. [email protected] എന്ന ഐഡിയിലേക്ക് മെയിലയക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയാണ് അഭിപ്രായം അറിയിക്കാൻ സമയം നൽകിയിരുന്നത്. ഇതുവരെ വിവിധ മണ്ഡലങ്ങളിലേക്കുള്ള 118 സ്ഥാനാർത്ഥികളുടെ പേരും ആംആദ്മി പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles