Monday, May 6, 2024
spot_img

കോഴിക്കോട് പ്രവാസിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; 4 മണിക്കൂറിനു ശേഷം റോഡിലുപേക്ഷിച്ചു; പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് : കുന്നമംഗലത്ത് അജ്ഞാത സംഘം പ്രവാസിയെ തട്ടിക്കൊണ്ടു പോയി നാലു മണിക്കൂറിനു ശേഷം വഴിയിൽ ഇറക്കിവിട്ടു. ഇന്നലെ ദുബായിൽ നിന്നെത്തിയ ഷിജിൽ ഷാ എന്ന യുവാവിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് സംശയം. ഇവർ ആള് മാറി യുവാവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം അരങ്ങേറിയത് . കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെരിങ്ങളത്തുവച്ച് ബൈക്കിലും കാറിലും എത്തിയ സംഘം ആളുകൾ ഷിജിലിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ശേഷം ക്രൂരമർദനത്തിനിരയാക്കിയ ശേഷം താമരശേരിയിൽ ഇറക്കി വിടുകയായിരുന്നു. സംഘമെത്തിയ കാറിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles